തെരുവുനായയുടെ ആക്രമണങ്ങൾ രൂക്ഷമാകുന്നു

സംസ്ഥാനത്തു തെരുവുനായയുടെ ആക്രമണങ്ങൾ രൂക്ഷമാകുന്നു.
കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്കും ആലപ്പുഴയിൽ ആറോളം പേർക്കും പരിക്കേറ്റു. കൊല്ലം അലയമണ്‍ കരുകോണിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ആക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നതയാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു തെരുവുനായയുടെ ആദ്യത്തെ ആക്രമണം. ലാബില്‍ രക്തം പരിശോധിക്കാന്‍ വന്ന ആള്‍ക്കും മറ്റൊരാൾക്കുമാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. ഒരു മണിക്കൂറിന് ശേഷം പ്രദേശത്ത് വീണ്ടുമെത്തിയ തെരുവുനായ വീണ്ടും ആളുകളെ ആക്രമിക്കുകയായിരുന്നു. ആലപ്പുഴ ഹരിപ്പാട് ചെറുതന പുത്തൻതുരുത്തിലാണ് തെരുവുനായയുടെ ആക്രമണം വീണ്ടും ഉണ്ടായത്. ആക്രമണത്തിനുശേഷം നായ മരണപെട്ടതായും നാട്ടുകാർ പറഞ്ഞു. 12കാരി മുതൽ 67കാരിക്ക് വരെ കടിയേറ്റതായാണ് റിപ്പോർട്ട്.