മറവിരോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന

മറവിരോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ പ്രതിവർഷം വൻ വർധനവെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12524പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയിരുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് രോഗികളിൽ ഭൂരിഭാഗവും. മറവി രോഗനിർണയം സംബന്ധിച്ച ബോധവത്കരണം ശക്തമായതാണ് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കാൻ കാരണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. കോവിഡ് രോഗമുക്തി നേടിയവരിലും, പ്രമേഹം, കൊളസ്‌ട്രോൾ, രക്താദിസമ്മർദ്ദം എന്നീ രോഗബാധിതരിലുമാണ് കൂടുതലായി മറവിരോഗം കണ്ടുവരുന്നത്. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ഈ രോഗം അൽഷിമേഴ്‌സിന് കാരണമാകാം. സർക്കാർ ആശുപത്രിയിൽ സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമായതിനാൽ രോഗലക്ഷണങ്ങൾ കണ്ടുവരുന്നവർ ഉടൻ ചികിത്സ തേടേണ്ടതാണ്.