ഇന്ത്യയിലെ 59 കഫ് സിറപ്പ് കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ 59 കഫ് സിറപ്പ് കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യന്‍ നിര്‍മിത സിറപ്പുകള്‍ ആഗോളതലത്തില്‍ കുട്ടികളുടെ മരണത്തിന് കാരണമായെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. 1105 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 59 എണ്ണവും ഗുണനിലവാര നിബന്ധനകള്‍ പാലിക്കുന്നില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്. കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിക്കണം എന്ന കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്, കയറ്റുമതിക്ക് അനുമതി തേടുന്ന കഫ് സിറപ്പ് കമ്പനികളുടെ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അധികൃതര്‍ വ്യതമാക്കി.

LEAVE A REPLY