വിവാഹിതർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതൽ

വിവാഹിതർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം റിപ്പോർട്ട് . ഫ്ളോറിഡയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പുതിയ പഠനത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ ഡിമെൻഷ്യയില്ലാത്ത 24,000 പേരിൽനിന്നുമാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചത്. ഇവരെ 18 വർഷം നിരീക്ഷണവിധേയരാക്കി. ശേഷം വിവാഹിതർ, അവിവാഹിതർ, വിവാഹമോചിതർ, വിധവകൾ എന്നിവർക്കിടയിലെ ഡിമെൻഷ്യയുടെ നിരക്ക് താരതമ്യം ചെയ്തു. തുടക്കത്തിൽ വിവാഹിതരായവരെ അപേക്ഷിച്ച് മൂന്ന് അവിവാഹിത ഗ്രൂപ്പുകളിലുള്ളവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. എന്നാൽ പുകവലി, വിഷാദം തുടങ്ങിയ മറ്റ് കാരണങ്ങളും പരിഗണിച്ചപ്പോൾ വിവാഹമോചിതർക്കും അവിവാഹിതർക്കും ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. എന്നാൽ ഇവരിൽ വിവാഹിതർക്കാണ് ഡിമെൻഷ്യ വരാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന്കണ്ടെത്തിയത്.