ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരെയും കേസിൽ പ്രതികളാക്കും

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരെയും കേസിൽ പ്രതികളാക്കും. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു. നീതി തേടി ഹർഷിനയും കുടുംബവും ഇന്നലെ തിരുവനന്തപുരത്ത് ഉപവാസം നടത്തിയിരുന്നു.

LEAVE A REPLY