സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ്. മൂന്നു ജില്ലകളിൽ ഒാറഞ്ച് അലർട്ടും അഞ്ചു ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 50 കിലോ മീറ്റർവരെയുള്ള ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്ന് നിര്ദേശമുള്ളതായി അധികൃതർ വ്യക്തമാക്കി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.