ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം. ജീവൻ നിലനിർത്തുന്നതിനും നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതമായ ഭക്ഷണം പ്രധാനമാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോളതലത്തിൽ ഭക്ഷ്യജന്യ രോഗങ്ങളുടെ ഭാരം കുറയ്ക്കാനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഈ അന്താരാഷ്ട്ര ദിനം. കൃഷിയിടം മുതൽ നാൽക്കവല വരെ ഒരു കൂട്ടായ പരിശ്രമമാണ് ഭക്ഷ്യസുരക്ഷയെന്ന് നമ്മെ ഓർമ്മിപ്പിക്കാനാണ് യുഎൻ ഈ വാർഷിക ദിനം സംഘടിപ്പിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുതേണ്ടതും ഭക്ഷ്യജന്യ രോഗങ്ങളുടെ ആഘാതം കുറക്കേണ്ടതുമെല്ലാം നമ്മുടെ ഓരോരുത്തരുടെയുംകൂടി ഉത്തരവാദിത്തമാണ്. അതിനാൽ നമുക്ക് നല്ലൊരു നാളേക്കായി നല്ല ഭക്ഷണശീലം സ്വന്തമാക്കാം, ആരോഗ്യത്തോടെ ഇരിക്കാം.