ഐസിയുവിൽ കിടന്ന യുവതിയെ ബലാൽസംഗം ചെയ്തു

ഐസിയുവിൽ കിടന്ന യുവതിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ നഴ്സിനും ആശുപത്രി ജീവനക്കാരനുമെതിരെ പരാതി. ഇഎസ്ഐസി മെഡിക്കൽ കോളജിൽ ട്യൂബക്ടമി ശസ്ത്രക്രിയയ്ക്കായെത്തിയ 32കാരിയാണ് പരാതിക്കാരി. ട്യൂബക്ടമി ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഐസിയുവിലേക്ക് മാറ്റിയ ശേഷം ആശുപത്രി ജീവനക്കാരനും പുരുഷ നഴ്സും യുവതിയെ മയക്കിക്കിടത്തിയ ശേഷം ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. ആശുപത്രി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ കുറ്റം ചെയ്തതായി സമ്മതിച്ചു. ഇവർക്കെതിരെ ലൈംഗികാതിക്രമത്തിനും ബലാൽസംഗത്തിനും കേസെടുത്തു. രാജസ്ഥാനിലെ ആൾവാറിലാണ് സംഭവം.