ആരാധകരെ ആവേശത്തിലാക്കിയ ആ ചിത്രം വ്യാജം

ബോളിവുഡ് സൂപ്പര്‍താരങ്ങളായ സെയ്ഫ-കരീന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ കരീന ഒരു നവജാത ശിശുവിനെ ഉമ്മ വയ്ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ സ്ഥാനംപിടിച്ചു. ഈ ചിത്രത്തെയും ഇരു കയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

ആശുപത്രി കിടക്കയില്‍ കരീന കുഞ്ഞിനെ ചുംബിക്കുന്നതാണ് ചിത്രം. എന്നാല്‍ ചിത്രം വ്യാജമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കരീനയുടെ വക്താവാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ചിത്രം കരീനയുടെയും കുഞ്ഞിന്റതുമല്ലെന്നും, കുഞ്ഞിന്റെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും വക്താവ് പറഞ്ഞു.

LEAVE A REPLY