നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപെട്ടു

നടൻ ഷൈൻ ടോം ചാക്കോക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. നിലവിൽ ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈനിൻറെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായതാണ് റിപ്പോർട്ട്.