മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം

മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം. സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിറോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവ് ചൂണ്ടിക്കാണിക്കുന്നത്. വേനല്‍കാല രാത്രികളിലാണ് മിന്നാമിനുങ്ങുകളെ കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ ഈര്‍പ്പമുള്ള ചുറ്റുപാടുകളായ തണ്ണീര്‍ തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവയാണ് ഇവയുടെ അവാസകേന്ദ്രം. സ്വയം പ്രകാശം ഉല്‍പ്പാദിപ്പിക്കുന്നു എന്ന അപൂര്‍വ്വ സവിശേഷതയാണ് മിന്നാമിനുങ്ങുകളെ വ്യത്യസ്തരാക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിലോ, ഇലകള്‍ക്ക് ഇടയിലോ കഴിച്ചുകൂട്ടുകയാണ് ഇവ ചെയ്യുന്നത്. എന്നാല്‍ മിന്നാമിനുങ്ങുകളുടെ എണ്ണത്തില്‍ കണ്ടുവരുന്ന പ്രകടമായ കുറവ്, വര്‍ഷങ്ങള്‍ക്കുള്ളില്‍ മിന്നാമിനുങ്ങുകള്‍ക്ക് വംശനാശം സംഭവിക്കുന്നതിലേയ്ക്ക് നയിച്ചേക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.