സിംഗിളായ സ്ത്രീകൾ സന്തോഷവതികളെന്ന് പഠനം. സിംഗിളായ സ്ത്രീകള്‍ ലൈംഗിക ദാരിദ്രം അനുഭവിക്കുകയും, ജീവിതത്തില്‍ സന്തോഷമില്ലാത്തവരും ആണെന്നാണ് പൊതു ധാരണ. എന്നാല്‍, സിംഗിളായ സ്ത്രീകള്‍ വിവാഹിതരായ സ്ത്രീകളേക്കാളും സിംഗിളായ പുരുഷന്മാരേക്കാളും ജീവിതത്തില്‍ സന്തോഷം അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു. അവിവാഹിതരായ സ്ത്രീകള്‍, അവരുടെ ലൈംഗികാനുഭവം, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്, ജീവിതം എന്നിവയിലെല്ലാം ഉയര്‍ന്ന തോതില്‍ സംതൃപ്തി അനുഭവിക്കുന്നു. സിംഗിളായ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തുന്നു. ഇഷ്ടപ്പെട്ട ജീവിത രീതി തിരഞ്ഞെടുക്കാനും പുതിയ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും, നിയന്ത്രണമില്ലാതെ ജീവിക്കാനും സിംഗിളായ സ്ത്രീകള്‍ക്ക് സാധിക്കുന്നു. എന്നാല്‍ സിംഗിളായ പുരുഷന്മാരില്‍ ഭൂരിഭാഗവും ഉത്തരവാദിത്തം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്കും ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നു. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് ആണ് പഠനം പുറത്തുവിട്ടത്.






















