സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം: അബുദാബി പോലീസ്

അബുദാബി: സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ വെബ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്. ഇത്തരം സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ, സേവന വാഗ്ദാനവും ഓഫറുകളുമായി എത്തുന്ന ഇമെയിൽ, എസ്എംഎസ്, ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള വ്യാജ കോളുകൾ ലഭിക്കുകയാണെങ്കിൽ ആ വിവരം 800 2626 എന്ന നമ്പറിൽ അറിയിക്കുകയോ 2828 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY