സ്‌കൂള്‍ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെ തിരുവനന്തപുരം ആറ്റിങ്ങലില്‍ ആലംകോട് ആണ് അപകടമുണ്ടായത്. ഈ സമയം 30ഓളം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ സ്‌കൂള്‍ ബസിന്റെ പിന്‍ഭാഗം തകര്‍ന്ന നിലയിലാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.






















