തെരുവുനായ ആക്രമണം രൂക്ഷം, അഞ്ചുവയസ്സുകാരന് പേവിഷ ബാധ ലക്ഷണങ്ങൾ. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതെ സമയം വാക്സിൻ എടുത്തിട്ടും പേവിഷ ബാധ ലക്ഷണങ്ങൾ കണ്ടെന്ന ആരോപണത്തിൽ, തിരുവന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെക്റ്റർ കൺട്രോൾ ആൻഡ് സ്യൂണോസ്‌സ് (IVCZ) മുഖേന അന്വേഷണം നടക്കുന്നതായും പറയുന്നു. കണ്ണൂരിലും സമീപ പ്രദേശങ്ങളിലും തെരുവ് നായകളുടെ ആക്രമണം അതീവ രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസങ്ങളിൽ അൻപതോളം പേർക്കു കടിയേറ്റതായാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിൽ മാത്രം ഇരുപതോളം പേർ ചികിത്സ തേടിയെത്തി. കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ആക്രമണത്തിൽ കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. കുട്ടി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.




















