കിഴക്കന്‍ ആഫ്രിക്കയിലെയും തെക്കന്‍ ആഫ്രിക്കയിലെയും 5 രാജ്യങ്ങളില്‍ ആന്ത്രാക്‌സ്; മുന്നറിയിപ്പുമായി WHO

കിഴക്കന്‍ ആഫ്രിക്കയിലെയും തെക്കന്‍ ആഫ്രിക്കയിലെയും 5 രാജ്യങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി WHO . ഈ വര്‍ഷം 1,100-ലധികം കേസുകളും 20 മരണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നിവിടങ്ങളില്‍ 1,166 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാബ് പരിശോധനകളിലൂടെ മുപ്പത്തിയേഴ് കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. അഞ്ച് രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ . 2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നത് . ഈ വര്‍ഷം ആദ്യമായി മലാവിയില്‍ മനുഷ്യനില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളും ആന്ത്രാക്സിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തി.

LEAVE A REPLY