ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു.

ജമ്മു-കശ്മീർ : അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കിഷ്ത്വറിലെ കേശ്‌വാന്‍ മേഖലയില്‍ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്.കേശ്വനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 45 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രക്ഷപ്പെടുത്തി.

LEAVE A REPLY