16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിച്ചതിന് അമ്മയെ സിപിഎം ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പര്‍ തസ്തികയില്‍ ജോലി നോക്കിയിരുന്ന നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.
അഞ്ച് വര്‍ഷമായി ഇടുക്കിയിലെ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായിരുന്നു നിസ ഷിയാസ്. 5000 രൂപ പ്രതിമാസ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. തൊടുപുഴ നഗരസഭയിലെ 21ആം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ മകന്‍ പ്രചാരണത്തിന് ഇറങ്ങി. തെരഞ്ഞെടുപ്പില്‍ വിഷ്ണു ജയിച്ചതോടെയാണ് ബാങ്ക് ഭരണ സമിതി പക പോക്കല്‍ നടത്തിയതെന്നാണ് നിസ പറയുന്നത്



















