സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവർഷം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 14 – 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 13 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.






















