ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയൽ സംബന്ധിച് ജില്ലാതല പ്രവർത്തന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ്. മിക്ക അണുബാധകളും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ, ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. ഡോക്ടർ നിർദേശിക്കുമ്പോൾ മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക. ഒരിക്കലും സ്വന്തമായി മെഡിക്കൽ സ്റ്റോറിൽ പോയി ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത് എന്നും അധികൃതർ നിർദേശിക്കുന്നു. സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയാണ് ലക്ഷ്യമിടുന്നത് എന്നും ഡിസംബറോടെ കേരളത്തിലെ എല്ലാ ആശുപത്രികളിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റിബയോട്ടിക് അവബോധ പ്രവർത്തനങ്ങൾ നടത്തുകയും കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകില്ല എന്ന് ഉറപ്പ് വരുത്തി ഒരു സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയാണ് കേരളം ലക്ഷ്യമിടുന്നത് എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.