കേന്ദ്രം വിഹിതം വൈകുന്ന സാഹചര്യത്തിൽ ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതമായി 50 കോടി മുൻകൂർ നൽകി സംസ്ഥാനം.
മിഷന് കേന്ദ്ര വിഹിതമായി നിശ്ചയിച്ച തുകയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തിൽ, പദ്ധതി പ്രവർത്തനം മുടങ്ങാതിരിക്കാനാണ് സർക്കാർ ഇടപെടൽ. എൻ.എച്ച്.എമ്മിന് 371 കോടിയാണ് കേന്ദ്ര വിഹിതം നൽകാമെന്ന് അറിയച്ചത്. ഇത് നാലു ഗഡുക്കളായി ലഭ്യമാക്കുമെന്ന് അറിയിപ്പിലുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തിൽ ഏഴു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ മരുന്നിന്റെ പണം അടക്കം സമയത്തിന് നൽകാനാകാത്ത സ്ഥിതിയുണ്ട്. ആശ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ് ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഇടപെടൽ.