സലൂണിൽ പോകുന്നവർ ശ്രെദ്ധിക്കുക

സലൂണിൽ പോയി മുടി വെട്ടുന്നതും ഹെയർവാഷ് ചെയ്യുന്നതും , മസാജ് ചെയുന്നതുമൊക്കെ മാനസികനില മെച്ചപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ കൃത്യമായ രീതിയിലല്ല മസാജ് ചെയ്യുന്നതെങ്കിൽ ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് വിദക്തർ നിർദേശിക്കുന്നു. പക്ഷാഘാതത്തിന് വരെ കാരണമാകുന്ന ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോമിലേക്കും ഇത് നയിക്കാം. സലൂണിലെ സിങ്കിൽ ഹെയർവാഷ് ചെയ്യുന്നതിനിടെ കഴുത്ത് അലക്ഷ്യമായി പിറകിലേക്ക് വലിക്കുകയും ദീർഘസമയം ഇതേ രീതിയിൽ ഇരിക്കുകയും ചെയ്യുകവഴി വെർട്ടിബ്രൽ ആർട്ടറികൾക്ക് സമ്മർദം ഉണ്ടാവുകയും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടത്തിന് തടസ്സമുണ്ടാവുകയും ചെയ്യും. ചില കേസുകളിൽ രക്തയോട്ടം പൂർണമായി നിൽക്കുകയും തലകറക്കം, കാഴ്ചമങ്ങൽ, അവ്യക്തമായ സംസാരം എന്നിവ അനുഭവപ്പെടുകയും ഉണ്ടാകാം എന്ന് വിദക്തർ പറയുന്നു. ഇത്തരം അപകടകരമായ അവസ്ഥയാണ് പക്ഷാ​ഘാതത്തിലേക്ക് നയിക്കുന്നത്. ഹെയർ വാഷിനിടെ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.