ഹൃദയമിടിപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പെട്ടെന്നു ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. ഇത് ഹൃദയാരോഗ്യത്തിന് കുഴപ്പം സൃഷ്ടിക്കുകയും, ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, പള്‍സ് റേറ്റിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, കാബേജ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്നീഷ്യം കൃത്യമായ പള്‍സ് റേറ്റിന് സഹായകമാണ്. ബ്രസീല്‍ നട്സ്, ബദാം, ഫല്‍ക് സീഡുകള്‍, ഓട്സ്, ഡേറ്റ്സ് എന്നിവ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ചാള, അയില, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. വാള്‍നട്ട്, ഫല്‍ക്സ് സീഡുകള്‍ എന്നിവയും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയവയാണ്. പൊട്ടാസ്യമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഹൃദയമസിലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങളുമാണ് കൃത്യമായ രീതിയില്‍ പള്‍സ് റേറ്റുണ്ടാകാന്‍ സഹായിക്കുന്നത്. ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ ഉയര്‍ന്ന പള്‍സ് റേറ്റ് നിയന്ത്രിക്കാന്‍ സഹായിക്കും.