രാജ്യാന്തര പുരസ്കാരവുമായി വന്ന ഈ മനുഷ്യനെ കുറിച്ച് പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ..

രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലേ?’ ഫെയ്സ്ബുക്കിലൂടെ ഹരീഷ് പേരടിയാണ് ഈ ചോദ്യം ഫേസ്ബുക്കിലൂടെ ചോദിച്ചത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം,

രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?… നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റർമാർ നിങ്ങളെ കയറിൽ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്റെയും വിലയും എല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്… അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാൽ ഞങ്ങൾക്കത് ആഘോഷിക്കാമായിരുന്നു ….Please….

LEAVE A REPLY