മരുന്നുകഴിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നു

കേരളത്തിൽ മരുന്നുകഴിച്ച് ശരീരവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. 25-നും 40-നും ഇടയിൽ പ്രായമുള്ളവരാണ് വണ്ണം കുറയ്ക്കാൻ മരുന്നിനെ ആശ്രയിക്കുന്നവരിൽ കൂടുതലെന്ന് ഡോക്ടർമാർ പറയുന്നു. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് നേരിട്ട് മരുന്നുവാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ജനിതകപ്രത്യേകതമുതൽ ഭക്ഷണംവരെ പലകാരണങ്ങൾമൂലമാണ് അമിതവണ്ണമുണ്ടാകുന്നത്. കാരണം വ്യക്തമായി കണ്ടെത്തിയശേഷമാണ് ചികിത്സയിലേക്ക് കടക്കേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, തങ്ങളെ സമീപിക്കുന്നവരിൽ ബഹുഭൂരിപക്ഷവും മരുന്നിലൂടെ വേഗത്തിൽ വണ്ണം കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പറയുന്നു .