ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹർഷിനക്ക് നീതി ഉറപ്പാക്കുമെന്നും പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ പറഞ്ഞു. സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശന ഭേദഗതി ബില്ലിൻറെ ചർച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമർശം. അതേസമയം, മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന വ്യക്തമാക്കിയിരുന്നു.

LEAVE A REPLY