ഭക്ഷണശീലത്തിൽ മാറ്റം വരുത്തിയാൽ ആയുസ്സ് വർധിക്കുമെന്ന് ഗവേഷകർ.
നേച്വർ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ധാരാളം പഴങ്ങളും പച്ചക്കറികളും പയർവർഗങ്ങളും ധാന്യങ്ങളും നട്സും കൊഴുപ്പ് കുറഞ്ഞതുമായ ആഹാരരീതിയാണ് ഇതിനുത്തമം എന്ന് വിദക്തർ നിർദേശിക്കുന്നു. മധുര പാനീയങ്ങളും സംസ്കരിച്ച മാംസവും ട്രാൻസ്ഫാറ്റുകളും സോഡിയവും റെഡ് മീറ്റുമൊക്കെ പരമാവധി പരിമിതപ്പെടുത്തണമെന്നും വിദക്തർ പറയുന്നു. പലരും നാൽപതുകളിലും അമ്പതുകളിലുമെത്തുമ്പോൾ ഇനി മാറ്റം വരുത്തുന്നതിൽ അർഥമില്ലെന്നും ഏറെ വൈകിയെന്നുമൊക്കെ കരുതുന്നുവരാണ്. എന്നാൽ നാൽപതുകളിലും അമ്പതുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് പോകുന്നത് അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനത്തിലുണ്ട്.






















