മായം കലർന്ന ചായ പൊടി തിരിച്ചറിയാൻ സാധിക്കുമോ ?

മായം കലർന്ന ചായ പൊടി തിരിച്ചറിയാൻ സാധിക്കുമോ. ഇന്ന്, മായം കലർന്ന തേയില വിപണിയിൽ സുലഭമാണ്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഈ വ്യാജ തേയിലകളെ തിരിച്ചറിയുക എളുപ്പമാണ്. ഇതിനായി ഒരു വെളുത്ത പേപ്പർ എടുത്ത് അതിന് മുകളിൽ തേയിലപ്പൊടി ഇട്ടശേഷം ചെറുതായി നനയ്ക്കുക. അൽപ്പസമയത്തിന് ഉള്ളിൽ പേപ്പറിൽ പിങ്ക്, ചുവപ്പ് നിറങ്ങൾ പടർന്നാൽ തേയിലയിൽ മായം ഉണ്ടെന്ന് അനുമാനിക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. ഇനി അൽപ്പം പച്ചവെള്ളം ഒരു ചില്ലുഗ്ലാസ്സിൽ എടുത്ത് അതിൽ തേയിലപ്പൊടി ഇടുക. നിറം വളരെ വേഗത്തിൽ പടരുന്നതായി കണ്ടാൽ ആ തേയില ഉപേക്ഷിക്കാൻ മടിക്കേണ്ട എന്നും പറയുന്നു. തേയിലപ്പൊടിയുടെ പാക്കിങ്ങും ഇനി ശ്രദ്ധിക്കാൻ മറക്കേണ്ട. കാലാവധി കഴിഞ്ഞതും, ക്യത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ തേയിലപ്പൊടികൾ ഒഴിവാക്കുക.