പൂച്ചയെ പോലെയാകുന്നതിനായി ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ജോലിൻ ഡോസൺ. മൂക്കും കവിളെല്ലുകളും പൂച്ചയുടെതു പോലെയാക്കാനാണ് യുവതി പ്രധാനമായും ശ്രമിച്ചത്. പലതരത്തിലുള്ള കോസ്മെറ്റിക് സർജറികൾ നടത്തുകയും ചെയ്തു. ഇതിനായി 6.6 ലക്ഷം രൂപയാണ് യുവതി ചെലവഴിച്ചത്. എന്നാലിപ്പോൾ തനിക്ക് അബദ്ധം പറ്റിയെന്ന് തുറന്നു സമ്മതിക്കുകയാണ് യുവതി. ശസ്ത്രക്രിയ നടത്തിയതോടെ യുവതിയുടെ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടമായതായും മുഖത്ത് നിരന്തരം മുറിവുകളുണ്ടായി കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും ജോലിൻ ചൂണ്ടിക്കാട്ടി. മുഖത്തെ പഴയത് പോലെ ആകാൻ ശ്രമം നടത്തുകയാണെന്നും അതൊന്നും ഫലം കാണുന്നില്ലെന്നും ജോലീൻ പറഞ്ഞു. ജീവിതത്തതിൽ ഓരോ കാര്യങ്ങൾ എടുത്ത് ചാടി ചെയ്യുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് എന്ന് യുവതിയുടെ അനുഭവം നമ്മളെ ഓർമിപ്പിക്കുന്നു.






















