കാൽ വിരലുകളിലെ രോമങ്ങൾ ഹൃദയാരോഗ്യത്തിന്റെ സൂചന നൽകാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. കാൽ വിരലുകളിലെ രോമങ്ങളുടെ ഡെൻസിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണ്. ഈ കാര്യം ഹൃദയത്തിന്റേയും ശരീരത്തിന്റേയും മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കാൽ വിരലുകളിൽ നല്ല രോമവളർച്ചയുണ്ടെങ്കിൽ അത് ആരോഗ്യകരമായ രക്തയോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. മുടിയിഴകൾക്ക് ജീവനോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയർന്ന ഇൻസുലിനും ഗ്ലൂക്കോസും ധമനികളെ കട്ടിയുള്ളതാക്കും. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. എന്നാൽ കാൽവിരലുകളിൽ മുടിയില്ലാത്തതോ ഉള്ളതോ മാത്രമായി ഒരു രോഗനിർണയം നടത്താൻ കഴിയില്ലെന്നും , തണുത്ത പാദങ്ങൾ, മരവിപ്പ് അല്ലെങ്കിൽ തരിപ്പ്, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക, പേശിവലിവ് തുടങ്ങിയ മറ്റ് പല ലക്ഷണങ്ങളോടൊപ്പം കാലിൽ മുടിയില്ലാത്തതും ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.





















