സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഇ സർവീസ് ബുക്ക്

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ധനവകുപ്പ് ഇ സർവീസ് ബുക്ക് നടപ്പാക്കി. ഈ വർഷം ജനുവരി ഒന്ന് മുതൽ സർവിസിൽ കയറിയവർക്ക് ഇ-സർവീസ് ബുക്ക് മാത്രമാവും ഉണ്ടാവുകയെന്ന് ധനവകുപ്പ് വ്യക്തമാക്കി. 2023 ഡിസംബർ 31നോ അതിന് മുൻപോ വിരമിക്കുന്നവർക്ക് ഇപ്പോഴത്തെ സർവീസ് ബുക്ക് തുടരാമെന്നും നിർദേശമുണ്ട്.

ഇ-സർവീസ് ബുക്കിലെ വിവരങ്ങൾ ജീവനക്കാർക്ക് അവരുടെ സ്പാർക് ലോഗിൻ വഴി കാണാൻ കഴിയും. സ്പാർക്കിൽ മൊബൈൽ നമ്പറും ഇ മെയിലും അടക്കമുള്ള വിവരങ്ങൾ നൽകിയാണ് ലോഗിൻ തയ്യാറാക്കേണ്ടത്. ധന വകുപ്പിലെ പെൻഷൻ ബി വിഭാഗത്തിനാണ് ഇ സർവീസ് ബുക്കിന്റെ ചുമതല. ഇ-സർവീസ് ബുക്കിലെ മാറ്റങ്ങൾ രണ്ട് മാസം കൂടുമ്പോൾ ധനവകുപ്പ് വിലയിരുത്തും.

അടുത്ത മാസം ഒന്നു മുതൽ ഇൻക്രിമെന്റ് സ്ഥാനക്കയറ്റം, ഗ്രേഡ എന്നീ മാറ്റങ്ങൾ വഴി ശമ്പളത്തിൽ ഉണ്ടാകുന്ന വ്യത്യാസം ഇ സർവീസ് ബുക്കിൽ രേഖപ്പെടുത്തും. കഴിഞ്ഞ ജനുവരിയിൽ സർവീസിൽ കയറിയവരോ 2023 ഡിസംബറിൽ സർവീസ് അവസാനിക്കുന്നവരോ അല്ലാത്തവർക്ക് സാധാരണ സർവീസ് ബുക്കും ഇ-സർവീസ് ബുക്കും ഉണ്ടാകും. ഇവരുടെ ഇപ്പോഴത്തെ സർവീസ് ബുക്കിലുള്ള എല്ലാ വിവരങ്ങളും 2022 ഡിസംബർ 31നു മുൻപായി ഇ-സർവീസ് ബുക്കിൽ ചേർക്കണം.

LEAVE A REPLY