വായിക്കോട്ടയ്ക്ക് പിന്നാലെ വായ ‘ലോക്കായി’, സംഭവം പാലക്കാട്‌

പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ കോട്ടുവായ ഇട്ടതിന് പിന്നാലെ വായ അടക്കയ്ക്കാൻ കഴിയാതെപോയ യുവാവിന് രക്ഷകനായി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനാണ് വായിക്കോട വിടുന്നതിന് ഇടയിൽ താടിയെല്ലുകൾ നിശ്ചലമായത്. ഇതോടെ വായ അടയ്ക്കുവാനോ സംസാരിക്കുവാനോ സാധിക്കാത്ത അവസ്ഥയായി. സംഭവമറിഞ്ഞ് എത്തിയ മെഡിക്കൽ ഓഫീസർ യുവാവിന്റെ വായിലൂടെ താടി എല്ലുകളിൽ ഇരുകൈകളും ഉപയോഗിച്ച് അമർത്തിയാണ് വായ പഴയ രൂപത്തിലാക്കിയത്. ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കീഴ്ത്താടിയെല്ലിന്റെ ബോൾ ആന്റ് സോക്കററ് സന്ധി സ്ഥാനത്തുനിന്നും തെറ്റിപ്പോകുന്ന അവസ്ഥയാണിത്. ഇതോടെ വായ അടയ്ക്കാനാവാതെ സ്തംഭിച്ച അവസ്ഥയിലേയ്ക്ക് രോഗി കടക്കുന്നു. പ്രത്യേകിച്ച് മരുന്ന് ആവശ്യമില്ലാതെ, പരിശീലനം ലഭിച്ച ഏതൊരു ആരോഗ്യപ്രവർത്തകനും രോഗിയെ പൂർവ്വസ്ഥിതിയിൽ ആക്കുവാൻ സാധിക്കും. എന്നാൽ അവസ്ഥ ഗുരുതരമായാൽ ശസ്ത്രക്രീയ അനിവാര്യമാണ്.