സംസ്ഥാനത്ത് കനത്ത മഴയിൽ തകർന്നത് 56 വീടുകൾ

തകർന്നത് 56 വീടുകൾ, അതിൽ ആറ് വീടുകൾ പൂർണമായും തകർന്നു. സംസ്ഥാനത്ത് മഴ കനത്ത് പെയ്യവേ, ഇടുക്കി ജില്ലയിൽ മാത്രം കഴിഞ്ഞ 24 മണിക്കുറിനിടെ നാശനഷ്ടം നേരിട്ട വീടുകളുടെ കണക്കാണിത്. കാലവർഷം തുടങ്ങിയശേഷം 112 വീടുകൾക്കാണ് ജില്ലയിൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഇതുവരെ 9 വീടുകൾ പൂർണമായും തകർന്നു. 103 വീടുകൾ ഭാഗികമായും തകർന്ന നിലയിലാണ്. മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന കനത്ത കാറ്റിലും വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിക്ഷോഭത്തിൽ ഇരയാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറി മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് ഉചിതം.