സിനിമാസെറ്റിലെ ലഹരി ഉപയോഗം; കേട്ടറിവിന്റെ അടിസ്ഥാനത്തിൽ പരിശോധന സാധ്യമല്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗത്തെക്കുറിച്ച് നാല് വര്‍ഷത്തോളമായി അറിയാമായിരുന്നിട്ടും എക്സൈസ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. സിനിമയിൽ നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയാമെന്ന് മൂന്നരവർഷം മുൻപ് മലയാളത്തിലെ ഒരു പ്രമുഖ നിർമാതാവ് വെളിപ്പെടുത്തിയിട്ടും അന്വേഷണം നടന്നിട്ടില്ല എന്നും ആരോപണമുണ്ട്. രണ്ടാഴ്ച മുമ്പ് മറ്റൊരു നിർമാതാവും സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

LEAVE A REPLY