നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ രോഗമുക്തയായി. വളാഞ്ചേരി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ രണ്ട് പരിശോധനാ സാമ്പിളുകളും നെഗറ്റീവ് ഫലമാണ് കാണിക്കുന്നത്. രോഗി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗിയെ വരും ദിവസങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്നും മാറ്റാൻ സാധിച്ചേക്കും. കഴിഞ്ഞ 12 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രോഗി ശ്വസിച്ചിരുന്നത്. എന്നാൽ രോഗിയുടെ ആരോഗ്യം മെച്ചപ്പെട്ടതായും സ്വയം ശ്വസിക്കാൻ തുടങ്ങിയതായും ഡോക്ടർമാർ ആരോഗ്യവകുപ്പ് മന്ത്രിയെ അറിയിച്ചു.






















