മുഖ്യമന്ത്രിയ തടഞ്ഞുനിര്‍ത്തി അധിക്ഷേപിച്ച സംഭവം: ചേന്തി അനിലിനെ പുറത്താക്കി കോണ്‍ഗ്രസ്

മുഖ്യമന്ത്രി വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം തടയുകയും മുഖ്യമന്ത്രിയോട് തട്ടിക്കേറുകയും ചെയ്ത ചേന്തി അനിലിനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി നിര്‍ദ്ദേശപ്രകാരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടി സ്വീകരിച്ചത്.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. സംഭവത്തില്‍ അനിലിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന സൂചനയാണ് ആദ്യ പുറത്തുവന്നതെങ്കിലും പുറത്താക്കാനുള്ള തീരുമാനത്തിലേയ്ക്ക് പാര്‍ട്ടി എത്തുകയായിരുന്നു. ചേന്തിയില്‍ സംഘടിപ്പിച്ച ചതയദിന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തയ്യാറാകാതെ ഇരുന്നതില്‍ പ്രതിഷേധിച്ചാണ് അനിലിന്റെ നേതൃത്വത്തില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞത്.