ഗർഭകാലത്തെ ഛർദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോർമോൺ കണ്ടെത്തി ശാസ്ത്രലോകം

ഗർഭകാലത്തെ ഛർദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോർമോൺ കണ്ടെത്തി ശാസ്ത്രലോകം. ജിഡിഎഫ് 15 എന്ന ഗ്രോത്ത് ഡിഫറൻസിയേൽൻ ഫാക്ടർ 15 എന്ന ഹോർമോൺ ആണ് ഗവേഷകർ കണ്ടെത്തിയത്. കേംബ്രിഡ്ജ് സർവ്വകലാശാലയിലേയും സ്കോട്ട്ലാൻഡിലേയും അമേരിക്കയിലേയും ശ്രീലങ്കയിലേയും ഗവേഷകരുടെ സംഘമാണ് ഈ നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഗർഭസ്ഥ ശിശുവിൽ നിന്നുള്ള ഈ ഹോർമോൺ അമ്മയുടെ രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഈ ഹോർമോൺ അമ്മയുടെ തലച്ചോർ ഏത് വിധത്തിൽ സ്വീകരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഗർഭിണികളിൽ മോണിംഗ് സിക്ക്നെസ്സ് അനുഭവപ്പെടുക. മോണിംഗ് സിക്ക്നെസിന് പരിഹാരം കണ്ടെത്താനുള്ള സൂചനകളിലേക്കാണ് ഗവേഷണം വിരൽ ചൂണ്ടുന്നത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

LEAVE A REPLY