ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകാറിലാക്കുമെന്ന് പഠനം

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത്  ശരീരത്തിലെ  കേന്ദ്രനാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകാറിലാക്കുമെന്ന് പഠന റിപ്പോർട്ട്. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.കതിരേശൻ ഷൺമു​ഖത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിലും തെരുവോര ഭക്ഷണങ്ങളിലും പല വീടുകളിലും ഡീപ് ഫ്രൈ ചെയ്യിയാൻ ഉപയോഗിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണരീതിയിലൂടെ ഹൃദയസംബന്ധമായ തകരാറുകൾ, ചിലയിനം കാൻസറുകൾ, എന്നിവ ഉണ്ടാകുമെന്നും പഠനത്തിൽ കണ്ടെത്തി. പുനരുപയോ​ഗിച്ച എണ്ണകൾ കൊണ്ടുള്ള ആഹാരക്രമം നൽകിയ എലികളിൽ ആണ് പഠനം നടത്തിയത്. ഉയർന്ന അളവിൽ എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് വഴി അവയിലെ കെമിക്കൽ ഘടനയിൽ മാറ്റം വരുകയും ​ഗുണകരമായ ആന്റിഓക്സിഡന്റുകൾ കുറച്ച് ട്രാൻസ്ഫാറ്റുകൾ പോലുള്ള ഉപദ്രവകാരികളായ ഘടകങ്ങൾ വർധിക്കുകയും ചെയ്യും. എണ്ണ ചൂടാക്കുംതോറും ആരോ​ഗ്യത്തിനു ഹാനികരമാകുന്ന ഘടകങ്ങൾ രൂപപ്പെടുകയും ചെയ്യുമെന്ന് പഠനം പറയുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി & മോളിക്യൂളാർ ബയോളജിയുടെ വാർഷിക സമ്മേളനത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്. ബയോളജിക്കൽ കെമിസ്ട്രി ജേർണലിലാണ് പഠനം പ്രസിദ്ധീകരിക്കുക.

LEAVE A REPLY