ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 96 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും

    കാന്‍പൂര്‍ : ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 96 പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്കേറ്റു. പട്‌ന-ഇന്‍ഡോര്‍ എക്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്.

    പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാല് എസി ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്.അതേസമയം, അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.

    LEAVE A REPLY