ആമസോണ്‍ പ്രൈം അംഗങ്ങളുടെ എണ്ണത്തിൽ കേരളത്തില്‍ വര്‍ധന;

കൊച്ചി: കേരളത്തിൽ ആമസോൺ പ്രൈം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. കൊച്ചിക്കു പുറമേ ചെറിയ പട്ടണങ്ങളായ ഇടുക്കി, മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും പ്രൈം വരിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, ആരോഗ്യ-പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയാണ് ഇവര്‍ കൂടുതലായി വാങ്ങുന്നത്. ഈ അംഗങ്ങൾക്ക് ആമസോണില്‍ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിനോദങ്ങൾ ആസ്വദിക്കുന്നതിനും മുൻഗണനയുണ്ട്. വാര്‍ഷിക അംഗത്വ ഫീയായ 999 രൂപയ്ക്ക് പരിധിയില്ലാത്ത അതിവേഗ ഡെലിവറി, പുതിയ ഉത്പന്നങ്ങളുടെ നിര, വിപുലമായ ഡിസ്‌കൗണ്ട്, ആമസോണ്‍ പ്രൈം മ്യൂസിക്കില്‍ പരിധിയില്ലാത്ത പരസ്യരഹിത സൗജന്യ സംഗീതം, പരസ്യരഹിത ആമസോണ്‍ പ്രൈം വീഡിയോ, ഇ-ബുക്ക് എന്നിവ കമ്പനി ലഭ്യമാക്കുന്നു.

LEAVE A REPLY