വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ്: പ്രവാസികൾ പ്രതിസന്ധിയിൽ

ദുബായ്: യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻവർധനവ് വരുത്തി എയർലൈനുകൾ. ബലിപെരുന്നാളും മധ്യവേനലവധിയും മുന്നിൽ കണ്ടാണ് പുതിയ തീരുമാനം. ബലിപെരുന്നാൾ ജൂൺ 28-ന് ആകാനാണ് സാധ്യത. ജൂൺ അവസാനത്തോടെ വേനലവധിക്കായി യു.എ.ഇ.യിലെ സ്കൂളുകൾ അടയ്ക്കും. തിരക്കില്ലാത്ത സമയങ്ങളിൽ യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് 1000 ദിർഹത്തിൽ താഴയേ ടിക്കറ്റ് നിരക്കുള്ളൂ. നിലവിൽ 2000 ദിർഹത്തിന് മുകളിലാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് നൽകേണ്ടത്. ഓരോ ദിവസവും നിരക്ക് വർധിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രവാസികൾ ഏറെ പ്രതിസന്ധിയിലാണ്.

LEAVE A REPLY