‘ഒരു വെള്ളിയാഴ്ച തുടങ്ങിയ പ്രശ്‌നം അടുത്ത വെള്ളിയാഴ്ച അവസാനിച്ചു’; സാന്ദ്ര എന്നും തന്റെ സുഹൃത്തും പാര്‍ടണറുമെന്ന് വിജയ് ബാബു

തമ്മില്‍ തല്ല് സംബന്ധിച്ച വാര്‍ത്തകളില്‍ നടിയും സംവിധായികയുമായ സാന്ദ്ര തോമസിന് പിന്നാലെ നടനും സംവിധായകനുമായ വിജയ് ബാബുവും പ്രതികരണവുമായി രംഗത്തെത്തി. ‘ഒരു വെള്ളിയാഴ്ച തുടങ്ങിയ പ്രശ്‌നം അടുത്ത വെള്ളിയാഴ്ച അവസാനിച്ചു’. അത് ഞങ്ങള്‍ തന്നെ പരിഹരിച്ചെന്നും ഒരു ചെറിയ പ്രശ്നം ഇത്രത്തോളം ഊതിവീര്‍പ്പിച്ച് വലുതാക്കിയ ചിലരോട് ഒരിക്കലും ഞങ്ങള്‍ പൊറുക്കില്ലെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.

ഫ്രൈഡേ ഫിലിംസ് തുടരും. സാന്ദ്ര എന്നും തന്റെ സുഹൃത്തും പാര്‍ടണറുമായിരിക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി.

വിജയ് ബാബുവിനും തനിക്കും ഇടയില്‍ ഉണ്ടായത് സുഹൃത്തുക്കളുടെ ഇടയില്‍ ഉണ്ടാകുന്ന വഴക്ക് മാത്രമാണെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണെന്നും സാന്ദ്ര തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞങ്ങള്‍ തമ്മിലുള്ള പ്രശ്നത്തില്‍ പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നിനും എന്നെ വൈകാരികമായി തളര്‍ത്താനാകില്ല. ഈ പ്രശ്നത്തെ വഴിതിരിച്ചുവിടുന്നവര്‍ക്കും വഷളാക്കുന്നവര്‍ക്കുമെതിരെ ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ കുറിപ്പെന്നും നല്ല സൗഹൃദത്തെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വിഷയത്തില്‍ സാന്ദ്ര തോമസ് പ്രതികരിച്ചു.

LEAVE A REPLY