കുവൈത്തിൽ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ റെയ്ഡ്: ആറ് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ റെയ്ഡ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് മസാജ് പാര്‍ലറുകളില്‍ പരിശോധന നടത്തിയത്. സാമൂഹിക സദാചാര മര്യാദകൾ ലംഘിച്ചതിനെതിരെയാണ് പാർലറുകളിലെ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY