പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം; വെളിപ്പെടുത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മിഷണർ പറഞ്ഞു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മീഷണറുടെ വെളിപ്പെടുത്തൽ. പൊലീസ് ക്വട്ടേഴ്സിലും ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലഹരിയുടെ ഉപയോഗം വർധിക്കുകയാണെന്നും ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണെങ്കിലും പെട്ടെന്ന് തന്നെ വർധിക്കാൻ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.

LEAVE A REPLY