വർക്ക്ഔട്ട് ചെയ്യുന്ന പുതിയ വീഡിയോയുമായി നടൻ ബാല

കൊച്ചി: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഈ വർക്ഔട്ട് വിഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും താരത്തിന്റെ ആരാധകർ കമന്റ് ചെയ്തു. ഒരിക്കലും തോറ്റു കൊടുക്കരുത് എന്നും ബാല വിഡിയോയ്‌ക്കൊപ്പം കുറിച്ചു.

LEAVE A REPLY