പീഡനം; രണ്ടുപ്രതികള്‍ കൂടി കീഴടങ്ങി

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍കൂടി കീഴടങ്ങി. ആറാം പ്രതി സിസ്റ്റര്‍ ലീസ് മരിയ, ഏഴാം പ്രതി അനീറ്റ എന്നിവരാണ് കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി ഐ എന്‍ സുനില്‍ കുമാറിന്റെ മുന്നിലായിരുന്നു കീഴടങ്ങള്‍. ഇതോെട കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി.വൈദികനായിരുന്ന റോബിന്‍ വടക്കുഞ്ചേരിയാണ് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവാണ് സംഭവത്തിന് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു.

LEAVE A REPLY