ജീന്‍സ് ഇട്ടവരെ വിലക്കി മുംബൈ ഹൈക്കോടതി

മുംബൈ: മുംബൈ ഹൈക്കോടതിയില്‍ ജീന്‍സ് ഇട്ടവര്‍ക്ക് കോടതിയില്‍ വിലക്ക്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടു. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്നും വാക്കൗട്ട് നടത്തി.

ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും കോടതിയില്‍നിന്ന് ഇറങ്ങണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെടുകയായിരുന്നു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരാണ് മാധ്യമപ്രവര്‍ര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY