ഉമ്മന്‍ചാണ്ടി എത്തി – അമല്‍ കൃഷ്ണയുടെ വീട് പാലുകാച്ചല്‍ ചടങ്ങിന്

സഹപാഠിക്ക് വീട് വേണമെന്ന് മുന്‍ മുഖ്യമന്ത്രിയോട് അപേക്ഷിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനിക്കും കൂട്ടുകാര്‍ക്കും സന്തോഷം പകര്‍ന്ന് അമല്‍ കൃഷ്ണയുടെ വീട് പാലുകാച്ചല്‍ ചടങ്ങിന് ഉമ്മന്‍ചാണ്ടി എത്തി.ഉമ്മന്‍ചാണ്ടി എന്ന ശിവാനിയുടെ വിളിയാണ് അമലിന്റെ സ്വപ്നത്തിലേക്ക് വഴി തുറന്നത്. കോഴിക്കോട്ടെ കുണ്ടൂപറമ്പിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അമലിന് വീടില്ലാത്തത് നടക്കാവ് ടിടിഐ സ്‌കൂളിന് തറക്കല്ലിടാന്‍ എത്തിയ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പെടുത്തിയത് ശിവാനി ആയിരുന്നു.പിന്നെ നന്മ വറ്റാത്ത മനുഷ്യര്‍ ഒത്തു കൂടിയപ്പോള്‍ നന്മയെന്ന കുഞ്ഞ് വീട് യാഥാര്‍ത്ഥ്യമായി.

LEAVE A REPLY