പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിക്ടര്‍ ദാനിയേന്റെ മകനും കസ്റ്റഡിയില്‍

കൊല്ലം: കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വിക്ടര്‍ ദാനിയേല്‍ (ഞണ്ട് വിജയന്‍) മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വര്‍ഷം മുമ്പ് നടന്ന 14 വയസുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വികടറിന്റെ മകനെ കസ്റ്റഡിയിലെടുത്തത്.2010 ജൂണിലാണ് കുണ്ടറയില്‍ 14 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010ല്‍ തന്നെ കുട്ടിയുടെ മരണം സംബന്ധിച്ച് പരാതി കിട്ടിയിരുന്നെങ്കിലും അന്വേഷണത്തില്‍ കുണ്ടറ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും വ്യക്തമായി.കുട്ടിയുടെ അമ്മയും സഹോദരിയും മരണത്തില്‍ ദരൂഹത ആരോപിച്ച് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പോലും കുണ്ടറ പൊലീസ് തയ്യാറായില്ല. ഇതടക്കം ഗുരുതരമായ വീഴ്ചയാണ് കേസ് അന്വേഷണത്തില്‍ പൊലീസിനുണ്ടായത്.

LEAVE A REPLY