മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ; ഇന്ത്യ-സൗദി ധാരണയായി

മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉയര്‍ത്താന്‍ ഡല്‍ഹിയിലെ ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണയിലായി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ പ്രഫസര്‍ ഡോ. ഹിഷാം ബിന്‍ സഅദ് അല്‍ ജദാഇയും സെന്‍ട്രല്‍ ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് രഘുവംശിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്. നല്ല മരുന്നിന്റെ നിര്‍മാണരീതികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിരീക്ഷണം, മരുന്ന് മേഖലയിലെ നിയമനിര്‍മാണം എന്നിവയിലെ അനുഭവങ്ങളുടെ കൈമാറ്റവും ചര്‍ച്ച ചെയ്തു.

LEAVE A REPLY